സീറോമലബാർ വിശ്വാസപരിശീലന കമ്മീഷൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

സീറോമലബാർ വിശ്വാസപരിശീലന കമ്മീഷൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
Jan 11, 2025 09:08 AM | By PointViews Editr

കാക്കനാട്: വിശ്വാസപരിശീലന കമ്മീഷൻ ഓഫീസ് തയ്യാറാക്കിയ 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന മലയാളം പുസ്തകവും 'Queries in Pathways of Faith' എന്ന ഇംഗ്ലീഷ് പുസ്‌തകവും പ്രകാശനം ചെയ്തു. സഭാആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. കല്യാൺ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാൽ, ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി എന്നിവർ ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.

2024 ജൂലൈ 16 മുതൽ 25 വരെ വിശ്വാസ പരിശീലകർക്കായി നിഖ്യാ വിശ്വാസപ്രമാണത്തെ ആസ്പദമാക്കി 10 ദിവസം നീണ്ടുനിന്ന വെബിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന പുസ്തകം. സഭയുടെ വിശ്വാസപ്രമാണം ആഴത്തിൽ മനസ്സിലാക്കാനും ആകർഷകമായ രീതിയിൽ അവതരിപ്പിക്കാനും കാര്യക്ഷമമായി പകർന്നു കൊടുക്കാനും സഭാവിശ്വാസികൾക്കും, പ്രത്യേകിച്ച് വിശ്വാസപരിശീലകർക്കും ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്.

ആധുനിക കാലഘട്ടത്തിൽ വിശ്വാസികളിൽ രൂപപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും ഉദ്ധരിച്ചു തയ്യാറാക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന മലയാളം പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച ഇംഗ്ലീഷ് പരിഭാഷയാണ് 'Queries in pathways of faith' എന്ന ഇംഗ്ലീഷ് പുസ്‌തകം. കത്തോലിക്കാ വിശ്വാസം സംബന്ധിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഈ പുസ്തകം ഉത്തരം നല്കും.

Sir-Malabar Faith Training Commission released books

Related Stories
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Jan 18, 2025 12:26 AM

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ്...

Read More >>
സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

Jan 17, 2025 12:24 PM

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ...

Read More >>
കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

Jan 15, 2025 01:16 PM

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ്...

Read More >>
ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

Jan 14, 2025 09:41 PM

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി...

Read More >>
ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

Jan 14, 2025 08:39 PM

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി...

Read More >>
Top Stories